Dailyhunt
ഇനി ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ട്രംപ്; ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍

ഇനി ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ട്രംപ്; ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍

24 News 1 week ago

നി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിർത്തല്‍ ഗുണപരമായ അധികാരമാറ്റത്തിന് വഴിയൊരുക്കി ഇറാൻ ഇനി മുതല്‍ യൂറേനിയം സമ്പുഷ്ടീകരണം നടത്തില്ലെന്നും ബി2 ബോംബറുകള്‍ ഉപയോഗിച്ച്‌ തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങള്‍ ഇറാനുമായി ചേർന്ന് അമേരിക്ക നീക്കം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച്‌ പോസ്റ്റില്‍ പറയുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സാറ്റലൈറ്റ് നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി. പതിനഞ്ചിന കരാറില്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയെന്നും ട്രംപ് അറിയിച്ചു. അതേസമയം ലെബനനിലെ നൂറിലധികം കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണം നടത്തി. പിന്നാലെ ഹോർമുസില്‍ പിടിമുറുക്കി ഇറാൻ. ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയില്‍ ടാങ്കറുകളുടെ ഗതാഗതം തടഞ്ഞു. വെടിനിർത്തല്‍ കരാറില്‍ ലെബനനൻ ഉള്‍പ്പെട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; ഹോർമുസ് തുറക്കുന്ന നടപടികള്‍ തുടങ്ങി ഇറാൻ

ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍‌കി. ഇക്കാര്യത്തില്‍ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് . കരാറിലെ പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിെയെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നപക്ഷം വെടിനിർത്തല്‍ ആകാമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാൻ പച്ചക്കൊടി കാട്ടിയതോടെയാണ് യുദ്ധത്തിന് താല്‍ക്കാലിക വിരാമമായത്.

Story Highlights : Donald Trump says he will work with Iran

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews