ജന്തർ മന്തർ പ്രതിഷേധത്തില്‍ പങ്കെടുത്ത ക്രിമിനലുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ്. ഈമാസം 20 മുതല്‍ 25 വരെ സെൻട്രല്‍ ഡല്‍ഹിയിലെ അക്രമങ്ങളിലെ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുന്നു.
ഡല്‍ഹി പൊലീസ് തിരിച്ചറിഞ്ഞ 2,873 ക്രിമിനലുകളില്‍ 989 പേരുടെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. കൊലക്കേസ് പ്രതികളും കൊലപാതകശ്രമം ചുമത്തപ്പെട്ടവരും പോക്സോ കേസ് പ്രതികളും വരെ പ്രതിഷേധിക്കാനെത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.
ഡല്‍ഹി പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്നിഷൻ സംവിധാനം വഴിയാണ് ഇവരെ കണ്ടെത്തിയത്. ഈ സംവിധാനം സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപണം ഉയർന്നിരുന്നു. 101 പേർ കൊലപാതക കേസുകളിലും, 62 പേർ കൊലപാതകശ്രമ കേസുകളിലും, 284 പേർ മോഷണം, കവർച്ച കേസുകളിലും, 229 പേർ ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേർ പിടിച്ചുപറി കേസുകളിലും, 19 പേർ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, 67 പേർ മറ്റ് കേസുകളിലും ഉള്‍പ്പെട്ടതായാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വർഷത്തിന് ശേഷം വിധി ഇന്ന്
അതിനിടെ പ്രതിഷേധിച്ചവർക്ക് എതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികള്‍ക്കെതിരായ കേസുകള്‍ ഉടൻ പിൻവലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും മുന്നറിയിപ്പ്. അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.
Story Highlights : Protest at Jantar Mantar: Delhi Police seek details of 989 criminals.

