Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

24 News 3 weeks ago

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

നാവിക സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് എത്തി. രക്ഷാപ്രവർത്തനം വൈകിയതില്‍ മത്സ്യത്തൊഴിലാളികള്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഇന്നലെ ഉച്ചയോടെ മീൻപിടുത്തത്തിനായി മുതലപ്പൊഴിയില്‍ നിന്ന് ചെറുവള്ളങ്ങളില്‍ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും വള്ളം മറിയുകയായിരുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാർഡ് ബോട്ടുകളുമാണ് പരിശോധന നടത്തുന്നത്. മോശം കാലാവസ്ഥ മൂലം ഏറെ വൈകിയാണ് നാവിക സേനയുടെ ഹെലികോപ്റ്റർ തിരച്ചിലിന് ഏത്തിയത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച്‌ മത്സ്യ തൊഴിലാളികള്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്ക്ക് ഒഴിവാക്കണം; മഴക്കെടുതി രൂക്ഷമെന്ന് മന്ത്രി അനൂപ് ജേക്കബ്

വിഴിഞ്ഞത്തും ശംഖുമുഖത്തും സമാനമായ രീതിയില്‍ ബോട്ടുകള്‍ മറിഞ്ഞു. പത്തോളം പേർ ഇനിയും തിരിച്ചുവരാൻ ഉണ്ടെന്നാണ് വിവരം. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നല്‍കാത്തതാണ് അപകടകാരണം എന്നാണ് ആരോപണം. മന്ത്രി സിപി ജോണ്‍ വിഴിഞ്ഞത്ത് നേരിട്ട് എത്തി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Story Highlights : Search for the missing fishermen at Muthalappozhi continues

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews