Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജിയ്‌ക്കെതിരെ ബംഗാളില്‍ ആക്രമണം; തലയ്ക്ക് പരുക്കേറ്റു

തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജിയ്‌ക്കെതിരെ ബംഗാളില്‍ ആക്രമണം; തലയ്ക്ക് പരുക്കേറ്റു

24 News 3 weeks ago

തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജിയ്‌ക്കെതിരെ ബംഗാളില്‍ ആക്രമണം. ഹൂഗ്ലിയില്‍ തൃണമൂലിന്റെ പ്രതിഷേധത്തിനിടെയാണ് സംഭവം.

തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായ നേതാക്കളെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു. കല്ലേറില്‍ കല്യാണ്‍ ബാനര്‍ജിയുടെ തലയ്ക്ക് പരിക്കേറ്റു. (Trinamool MP Kalyan Banerjee mobbed, injured near Kolkata)

പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരേയും കേന്ദ്രസേനയേയും വിന്യസിച്ചിരിക്കുകയാണ്. തനിക്കെതിരായ ആക്രമണം പ്രതിഷേധത്തിനിടെ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അവര്‍ ആക്രമണത്തിന് കരുതിക്കൂട്ടി വന്നതാണെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു. അതേസമയം കള്ളന്മാരേയും അക്രമികളേയും സംരക്ഷിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിയും തിരിച്ചടിച്ചു.

ജനാധിപത്യത്തിനെതിരായ ആക്രമണം; അഭിഷേക് ബാനർജിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ഗാന്ധി

ആക്രമണത്തെ അപലപിച്ച്‌ സമാജവാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. എംപിക്കെതിരായ ആക്രമണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ സ്വമേധയാ നടപടിയെടുക്കണമെന്നാണ് അഖിലേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights : Trinamool MP Kalyan Banerjee mobbed, injured near Kolkata

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews