Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ (BR-112) ഭാഗ്യക്കുറി നറുക്കെടുപ്പ് നവംബര്‍ 28 ശനിയാഴ്ച നടക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

300 രൂപ വിലയുള്ള ടിക്കറ്റുകള്‍ JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. ആകെ 39,11,20,000 രൂപയുടെ (39.11 കോടി) സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

സമ്മാനങ്ങള്‍ ഇങ്ങനെ

ഒന്നാം സമ്മാനം: 12 കോടി രൂപ (ഒരാള്‍ക്ക്)

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ വീതം (നാല് പേര്‍ക്ക്)

രണ്ടാം സമ്മാനം: 50 ലക്ഷം രൂപ വീതം (10 പേര്‍ക്ക് - ഓരോ പരമ്പരയിലും രണ്ട് വീതം)

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (10 പേര്‍ക്ക് - ഓരോ പരമ്പരയിലും രണ്ട് വീതം)

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വീതം (അഞ്ച് പേര്‍ക്ക് - ഓരോ പരമ്പരയിലും ഒന്ന് വീതം)

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം (10 പേര്‍ക്ക് - ഓരോ പരമ്പരയിലും രണ്ട് വീതം)

ഇതിന് പുറമെ ആറാം സമ്മാനമായി 5,000 രൂപ (8,100 പേര്‍ക്ക്), ഏഴാം സമ്മാനമായി 1,000 രൂപ (64,800 പേര്‍ക്ക്), എട്ടാം സമ്മാനമായി 500 രൂപ (1,29,600 പേര്‍ക്ക്), ഒമ്പതാം സമ്മാനമായി 300 രൂപ (1,40,400 പേര്‍ക്ക്) എന്നിങ്ങനെയും സമ്മാനങ്ങള്‍ ലഭിക്കും. നറുക്കെടുപ്പിന് ശേഷം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഗസറ്റിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.മന്ത്രിസഭാ തർക്കതില്‍ വി ഡി സതീശനെതിരെ സംസാരിച്ചവർക്ക് നേരെ സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam