Dailyhunt
30 കോടിയല്ല, മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 18 കോടി !

30 കോടിയല്ല, മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 18 കോടി !

ആക്ഷനും മാസ്സ് ഡയലോഗുകളും കോമഡിയും തുടങ്ങി ഒരു
എന്റര്‍ടെയിനറിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് മോഹന്‍ലാലിന്‍റെ അടുത്ത ചിത്രമൊരുങ്ങുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. നവംബര്‍ പതിനാറിന് മോഹന്‍ലാല്‍ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും.

ഈ സിനിമയുടെ ബജറ്റ് 30 കോടി രൂപയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം 18 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു. ലോക്ക് ഡൗണിനു ശേഷം ചിത്രീകരിക്കുന്ന ഉയര്‍ന്ന ബഡ്ജറ്റില്‍ ഉള്ള ചിത്രം കൂടിയാണിത്.


ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് 60 ദിവസത്തെ ഷൂട്ടിങ് ആണ് ഉള്ളത്.

അശ്വിന്‍ കുമാര്‍, ശ്രദ്ധാ ശ്രീനാഥ്, സിദ്ധിഖ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. 2021 ഓണം റിലീസായായിയാണ് സിനിമ ഒരുങ്ങുന്നത്. ഉദയ്‌കൃഷ്‌ണയാണ് തിരക്കഥ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam