Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
300ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയോട് ഡിജിപി

300ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയോട് ഡിജിപി

Ramesh Chennithala

ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയോട് ഡിജിപി.

ഇന്ന് രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം എന്നും അതനുസരിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സിയുടെ റെയ്ഡിനെ സംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിനെക്കുറിച്ച്‌ അറിഞ്ഞ ഉടന്‍തന്നെ ആവശ്യത്തിന് പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. റെയ്ഡ് തുടങ്ങിയ ശേഷമാണ് പോലീസിന് ഇതിനെപ്പറ്റി അറിയാന്‍ സാധിച്ചത്.

ഉടന്‍ തന്നെ ആവശ്യത്തിനു പോലീസിനെ പ്രതിഷേധം നടന്നിരുന്ന പല സ്ഥലങ്ങളിലേക്ക് അയച്ചു. 300 അധികം പോലീസുകാരെയാണ് വിന്യസിച്ചത്. ആക്രമണം നടന്ന സ്ഥലത്ത് അമ്പതോളം പോലീസുകാര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam