Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

Vote

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.
ശേഷാദ്രിനാഥന്‍. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുവിക്കും.

സെപ്റ്റംബര്‍ മൂന്ന് മുതല്‍ 10 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്.

സെപ്റ്റംബര്‍ 28ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ ഒന്നാണ്.

ഇന്ന് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ ബന്ധപ്പെട്ട വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുക.

പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്

ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ്-താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍പട്ടിക ലഭ്യമാണ്.

തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബര്‍ 29നകം സമര്‍പ്പിക്കണം.

12 ജില്ലകളില്‍ ഉപതിരഞ്ഞെടുപ്പ്

കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 38 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ മുനിസിപ്പാലിറ്റി വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് നടക്കും.നിങ്ങള്‍ കേസുകളെടുക്കുന്നത് തുടരു, ഓരോ കേസും എനിക്ക് മെഡലുകളാണ് : രാഹുല്‍ ഗാന്ധി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam