Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി അശ്വതി

അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി അശ്വതി

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെ വിമര്‍ശിച്ച്‌ അശ്വതി ശ്രീകാത്.
സമത്വത്തെ പറ്റിയും അടിസ്ഥാന ലൈംഗിക വിദ്യഭ്യാസത്തിന്റെയും കുറവാണ് ഇതിനെല്ലാം പിന്നിലെന്ന് അശ്വതി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അശ്വതിയുടെ പ്രതികരണം. ആര്‍ത്തവ അവധി ഒരിക്കലും പ്രത്യേകമായ ആനുകൂല്യമല്ലെന്നും സ്വാഭാവികമായ ജൈവിക പക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണിതെന്നും അശ്വതി പറയുന്നു.

ആര്‍ത്തവ അവധി ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു. ആര്‍ത്തവ അവധി ഒരു പ്രത്യേക ആനുകൂല്യമല്ല, ജനസഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപക്രിയയുടെ സമയത്ത് നല്‍കുന്ന ആവശ്യമായ പിന്തുണയാണ്. റെസ്റ്റിനെ നോര്‍മലൈസ് ചെയ്യുന്നതാണ്. സമത്വം എല്ലാവര്‍ക്കും ഒരുപോലെയെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് പിന്തുണ സൃഷ്ടിക്കുന്നതാണ് സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം സഹിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആശ്വാസം കണ്ടെത്തട്ടെ. അശ്വതി ശ്രീകാന്ത് കൂട്ടിചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam