Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുത്ത ലക്ഷ്യം ക്യൂബ, റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ യുഎസ് ഫെഡറല്‍ കുറ്റപത്രം

അടുത്ത ലക്ഷ്യം ക്യൂബ, റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ യുഎസ് ഫെഡറല്‍ കുറ്റപത്രം

വാഷിങ്ടണ്‍: ക്യൂബയുടെ മുൻ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ അമേരിക്കൻ ഫെഡറല്‍ ഗ്രാൻഡ് ജൂറി കുറ്റപത്രം അണ്‍സീല്‍ ചെയ്തു.
1996 ഫെബ്രുവരി 24-ന് ക്യൂബൻ വ്യോമസേന രണ്ട് സിവിലിയൻ വിമാനങ്ങള്‍ വെടിവച്ചിട്ട് നാല് ക്യൂബൻ-അമേരിക്കക്കാരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്.

അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തി,4 കൊലപാതകകേസുകള്‍, 2 വിമാനം നശിപ്പിച്ച്‌ജതിനുള്ള കേസുകള്‍ എന്നിവ ഉള്‍പ്പടെ 7 ആരോപണങ്ങളാണുളളത്. ഈ സമയത്ത് ക്യൂബൻ പ്രതിരോധമന്ത്രിയായിരുന്നു റൗള്‍ കാസ്ട്രോ, അന്നത്തെ പ്രസിഡൻ്റ് ഫിദല്‍ കാസ്ട്രോയ്ക്കെതിരെയും കുറ്റപത്രമുണ്ട്. യുഎസ് ഏർപ്പെടുത്തിയ ഇന്ധന ഉപരോധം കാരണം വൈദ്യുതിമുടക്കടക്കം പതിവായ ക്യൂബ സാമ്പത്തികമായി തകർന്ന നിലയിലാണ്. ക്യൂബയെ ഏറ്റെടുക്കാൻ ഡൊണാള്‍ഡ് ട്രംപ് പതിവായി താല്പര്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസിൻ്റെ പുതിയ നീക്കം.

വെനസ്വേലയില്‍ മഡൂറോയ്ക്കെതിരെ സമാനമായ രീതിയില്‍ കുറ്റം ചുമത്തിയ ശേഷം അദ്ദേഹത്തെ പിടികൂടി യുഎസിലെത്തിക്കാൻ അമേരിക്ക സൈനികനീക്കം നടത്തിയിരുന്നു. സമാനമായ നടപടിക്ക് ക്യൂബയില്‍ അമേരിക്ക മുതിരുമോ എന്നതാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.ഒരു പതിറ്റാണ്ട് മുൻപ് ഭരണത്തില്‍ നിന്നും വിരമിച്ച 94കാരനായ റൗള്‍ കാസ്ട്രോയെ പിടികൂടുന്നത് വഴി വെനസ്വേലയിലുണ്ടായതുപോലെയൊരു രാഷ്ട്രീയ അട്ടിമറി ക്യൂബയില്‍ സൃഷ്ടിക്കാൻ യുഎസിനാവില്ലെന്ന വിലയിരുത്തലുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam