Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമല്‍ നീരദിന് അടിതെറ്റിയോ? ബോക്‌സ്‌ഓഫീസിലും 'ബാച്ച്‌ലര്‍ പാര്‍ട്ടി 2' വീഴുന്നു

അമല്‍ നീരദിന് അടിതെറ്റിയോ? ബോക്‌സ്‌ഓഫീസിലും 'ബാച്ച്‌ലര്‍ പാര്‍ട്ടി 2' വീഴുന്നു

Bachelor Party 2

ആദ്യദിനം തണുപ്പൻ പ്രതികരണവുമായി ബാച്ച്‌ലർ പാർട്ടി 2 Deux. ആദ്യ ഷോയ്ക്ക് ശേഷം നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെയാണ് പിന്നീടുള്ള ഷോകള്‍ക്ക് തിരക്ക് കുറഞ്ഞത്.

ഇതുവരെ ഇന്ത്യ നെറ്റ് കളക്ഷൻ 1.53 കോടിയാണ്. മലയാളം മാത്രം 912 ഷോകളില്‍ നിന്ന് 1.49 കോടി കരസ്ഥമാക്കി. തെലുങ്ക് 167 ഷോകളില്‍ നിന്ന് മൂന്ന് ലക്ഷം. തമിഴ് 18 ഷോകളില്‍ നിന്ന് ഒരു ലക്ഷവും നേടി. ആകെ ഇന്ത്യ ഗ്രോസ് 1.81 കോടിയാണ്.

ആദ്യ ഷോയ്ക്ക് ശേഷം വന്ന ചില പ്രതികരണങ്ങള്‍

' ഫസ്റ്റ് ഹാഫ് കൊള്ളമായിരുന്നു. എന്നാല്‍ സെക്കന്റ് ഹാഫിലേക്ക് വന്നപ്പോള്‍ വളരെ മോശമായി. ക്ലൈമാക്സ് ദുരന്തം. അവസാനം ആകെ നശിപ്പിച്ചു.'

' ബാച്ച്‌ലർ പാർട്ടിയുടെ പേര് കളയാൻ എടുത്തുവെച്ചിരിക്കുന്ന സിനിമ. കുഞ്ചാക്കോ ബോബന്റെ കാസ്റ്റിങ് അമ്പേ പാളി. ടൊവിനോയോക്കെ ഈ സിനിമയില്‍ എന്തിനാണെന്ന് മനസിലായില്ല.'

' സ്‌റ്റൈലിഷ് ആയി കഥാപാത്രങ്ങളെ കാണാം. അതിലുപരി വേറെ മെച്ചമൊന്നും ഇല്ല. ആദ്യ പകുതിയാണ് പിന്നെയും ഭേദം. അമല്‍ നീരദിന്റെ മേക്കിങ് വളരെ മോശമായി.'

' പ്രേക്ഷകരെ മുഷിപ്പിക്കുന്ന ചിത്രം. എല്ലാ പ്രേക്ഷകർക്കും വർക്കാവാൻ സാധ്യതയില്ല. ആദ്യ പാർട്ടിനെ പോലെ എൻഗേജിങ് അല്ല.'

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam