അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ സര്‍പ്രൈസ് തന്നെ വരാനിരിക്കുന്നുണ്ടെന്നും ഇനി അതിനായി അല്പസമയം കൂടി മാത്രമെ എടുക്കുകയുള്ളുവെന്നും ഇറാന്‍.
ഇറാന്റെ സൈനികശക്തി പാടേ തകര്‍ത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന്റെ രണ്ടാം ദിനം 2 യുഎസ് യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. തെക്കന്‍ ഇറാനില്‍ തകര്‍ന്നുവീണ എഫ് 15 ഇ വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതായിരുന്നു. പൈലറ്റിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇറാന്‍.23 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് യുദ്ധവിമാനങ്ങള്‍ ശത്രുരാജ്യം വെടിവെച്ചിടുന്നത്.

