പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദേശീയതലത്തില്‍ 9 ശതമാനം പേര്‍ വിജയിയെ പിന്തുണയ്ക്കുന്നതായി ഇന്ത്യ ടുഡേ സര്‍വേ പുറത്തുവന്നിരുന്നു. സര്‍വേ ഫലം ചൂണ്ടിക്കാട്ടി ടിവികെ നേതാക്കള്‍ വിജയെ ദേശീയതലത്തില്‍ ഉയര്‍ത്തികാണിക്കാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നത്. 2029ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ ടിവികെ മന്ത്രിസഭയിലെ 2 കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവായ എസ് രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു.
കന്യാകുമാരിയില്‍ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് രാജേഷ് കുമാര്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ടിവികെ ഹാന്‍ഡിലുകളും രംഗത്തെത്തി. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി കോണ്‍ഗ്രസിന് തമിഴ്നാട് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത് തന്നെ വിജയ് കാരണമാണെന്നാണ് ടിവികെ വ്യക്തമാക്കിയത്.

