Rishabh Pant
ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ഫുട്‌ബോള്‍ സ്‌കില്‍.കാലുകൊണ്ടുള്ള 'ഷോട്ട്'
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് ബാറ്റിന് പകരം റിഷഭ് പന്ത് കാല്‍ ഉപയോഗിച്ചത്. വൈഡ് പോകുന്ന പന്തിനാണ് താരം കാല്‍ വെച്ചത്. 48 പന്തില്‍ 26 റണ്‍സുമായി താരം ബാറ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ശ്രീലങ്കയുടെ സ്പിന്നർ ദിലും സുധീര എറിഞ്ഞ ലെഗ് സൈഡിലെ വൈഡ് ബോളാണ് വലത് കാല്‍ കൊണ്ട് പന്ത് പറത്തിവിട്ടത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പന്ത് പുറത്ത്
രണ്ടാം ഇന്നിങ്‌സില്‍ 68 പന്തുകള്‍ നേരിട്ട് 28 റണ്‍സുമായാണ് ഇന്ത്യൻ താരം ഔട്ടായത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് പന്ത് നേടിയത്.
ഇന്ത്യക്ക് ജയം
കളിയില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ ഒന്നാം ഇന്നിങ്‌സില്‍ 363-8 എന്ന നിലയില്‍ ഡിക്ലയർ ചെയ്തപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 357 ആയപ്പോള്‍ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക ഇലവൻ 200 റണ്‍സിന് ഡിക്ലയർ ചെയ്തു. ഇന്ത്യ 45 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി ജയിച്ചു.
പന്ത് 21 ബോളില്‍ പൂജ്യം !
ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് റിഷഭ് പന്തിനെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരെയായ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ 21 പന്തില്‍ താരം റണ്‍സൊന്നും എടുക്കാതിരുന്നത് കൗതുകമായി. നേരിട്ട 22-ാം പന്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആദ്യ റണ്‍ നേടിയത്. ഗർഭധാരണവും ബന്ധപ്പെടുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

