Dailyhunt
ബിജെപി ജയിച്ച മൂന്നിടത്തും യുഡിഎഫ് മൂന്നാമത് !

ബിജെപി ജയിച്ച മൂന്നിടത്തും യുഡിഎഫ് മൂന്നാമത് !

V Muraleedharan

സംസ്ഥാനത്ത് ബിജെപി സ്ഥാനാർഥികള്‍ ജയിച്ച മൂന്നിടത്തും യുഡിഎഫ് സ്ഥാനാർഥികള്‍ മൂന്നാമത്. ചാത്തന്നൂർ, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മൂന്നാമതും ബിജെപി ഒന്നാമതും എത്തിയത്.

ചാത്തന്നൂരില്‍ ബിജെപിയുടെ ബി.ബി.ഗോപകുമാർ 4,398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇവിടെ സിപിഐ സ്ഥാനാർഥി രണ്ടാമതും കോണ്‍ഗ്രസ് സ്ഥാനാർഥി മൂന്നാമതുമാണ്.

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥി വി.മുരളീധരൻ 428 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി ടി.ശരത്ചന്ദ്ര പ്രസാദ് മൂന്നാമതായി. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 4,978 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ മൂന്നാം സ്ഥാനത്തേക്ക് പോയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam