Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോയ്ഫ്രണ്ടെല്ലാം ആകാം, കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല: മകള്‍ക്ക് നടിയുടെ ഉപദേശം

ബോയ്ഫ്രണ്ടെല്ലാം ആകാം, കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല: മകള്‍ക്ക് നടിയുടെ ഉപദേശം

എണ്‍പതുകളില്‍ ബോളിവുഡ് സിനിമാലോകത്ത് തന്റേതായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടിയ താരമാണ് നടി മൗഷുമി ചാറ്റര്‍ജി.
ബാലിക വധു (1967) എന്ന ബംഗാളി സിനിമയിലൂടെ കൗമാരപ്രായത്തില്‍ തന്നെ അരങ്ങേറ്റം കുറിച്ച മൗഷുമി ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായിരുന്നു. ഇപ്പോഴിതാ തന്റെ മകള്‍ മേഘ മുഖര്‍ജിക്കും ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്കുമായി നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

വ്യക്തിബന്ധങ്ങളിലും ജീവിത തിരെഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ കുറച്ച്‌ കൂടി സ്വയം സ്‌നേഹിക്കാന്‍ ശ്രമിക്കണമെന്നും തങ്ങളുടെ സന്തോഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മൗഷുമി പറയുന്നു. ജാഗരണ്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ നയന്‍ദീപ് രക്ഷതുമായി നടത്തിയ അഭിമുഖത്തിലാണ് മൗഷുമി തന്റെ ചിന്തകള്‍ പങ്കുവെച്ചത്. ഞാന്‍ എന്റെ മകളോട് എപ്പോഴും പറയാറുണ്ട്. നിനക്കൊരു ബോയ്ഫ്രണ്ട് ഉണ്ടാകാം. അതിനര്‍ഥം ആ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നില്ല. എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ളത്. നിങ്ങള്‍ കുറച്ചുകൂടി ജാഗ്രതയുള്ളവരാകണം. സന്തം കാര്യങ്ങളില്‍ അല്പം സെല്‍ഫിഷ് ആകുന്നതില്‍ തെറ്റില്ല. കാലം മാറിയിരിക്കുന്നു. ഭഗവത് ഗീതയില്‍ പറയുന്നത് പോലെ പരിവര്‍ത്തനമാണ് ലോകനിയമം. മാറ്റങ്ങളെ നമ്മള്‍ ഉള്‍ക്കൊള്ളണം. മൗഷുമി വ്യക്തമാക്കി.

മറ്റുള്ളവരുടെ മുന്നില്‍ നല്ലവരായി നടിക്കാനോ ആരെയെങ്കിലും ബോധ്യപ്പെടുത്താനോ ആയി സ്വന്തം ജീവിതം ഹോമിക്കരുത്. തെറ്റുകള്‍ പറ്റുന്നത സ്വാഭാവികമാണ്. എന്നാല്‍ അതില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. എനിക്കിപ്പോള്‍ 70 വയസ്സിലേറെയായി.നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. എന്നാല്‍ അതിരുകടക്കാതിരിക്കുക. ജീവിതത്തില്‍ തെറ്റുകള്‍ പറ്റിയാല്‍ അത് ആവര്‍ത്തിക്കാതിരിക്കുക. മൗഷുമി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam