Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബ്രസീല്‍ ടീം ഇന്ത്യയിലേക്ക്; സൗഹൃദ മത്സരം ഒക്ടോബര്‍ മൂന്നിന്

ബ്രസീല്‍ ടീം ഇന്ത്യയിലേക്ക്; സൗഹൃദ മത്സരം ഒക്ടോബര്‍ മൂന്നിന്

Brazil

ബ്രസീല്‍ രാജ്യാന്തര ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയുമായി ബ്രസീല്‍ സൗഹൃദ മത്സരം കളിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ (AIFF) അറിയിച്ചു.

ഒക്ടോബർ മൂന്നിന് കൊല്‍ക്കത്തയില്‍ വെച്ചായിരിക്കും ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം. ഫിഫ വിൻഡോയുടെ ഭാഗമായി 2026 ല്‍ മൂന്ന് മത്സരങ്ങളാണ് ബ്രസീലിന് ശേഷിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. ഇന്ത്യക്കെതിരെ നടക്കാൻ പോകുന്നത് ഈ വർഷത്തെ ബ്രസീലിന്റെ അവസാന സൗഹൃദ മത്സരമായിരിക്കും.

1992 ല്‍ ഫിഫ ലോക റാങ്കിങ് അവതരിപ്പിച്ചതിനു ശേഷം ഇന്ത്യ കളിക്കുന്ന റാങ്കിങ്ങിലെ ഏറ്റവും ഉയർന്ന ടീമാണ് ബ്രസീല്‍. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. ബ്രസീല്‍ ടീമിന് ഇന്ത്യയില്‍ വലിയ സ്വീകരണം ഒരുക്കാനാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ ആലോചിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam