Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഡിജിപി ആയ എസ് ശ്രീജിത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് തിടുക്കമെന്ന് ചോദിച്ച ഹൈക്കോടതി സ്ഥാനക്കയറ്റം ചട്ടവിരുദ്ധമാണെന്നും കോടതി വിമര്‍ശിച്ചു.

ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇസ്‌പെക്ടര്‍ നിയമനം നല്‍കാന്‍ എഡിജിപി ശ്രീജിത്ത് വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിച്ച്‌ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അന്ന് ഹെഡ് ക്വാര്‍ട്ടര്‍ ഏഡിജിപിയായിരുന്ന എസ് ശ്രീജിത്ത് ചട്ടവിരുദ്ധമായി നിയമനം നടത്തിയത് അഴിമതിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.മുന്‍ ആഭ്യന്തര സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയും നിലവിലെ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലമും ശ്രീജിത്തിനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കെ എം ഷാജഹാന്‍ ആരോപിക്കുന്നു.

ആരോപണം നേരിടുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് തിടുക്കമെന്നും ഡിജിപിയായി പ്രമോഷന്‍ നേടുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടെ എന്ന ചോദ്യവും കോടതി ഉയര്‍ത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam