Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെമ്മീൻ സിനിമയില്‍ മധുവിന് ലഭിച്ച പ്രതിഫലം എത്രയെന്നോ?

ചെമ്മീൻ സിനിമയില്‍ മധുവിന് ലഭിച്ച പ്രതിഫലം എത്രയെന്നോ?

Actor Madhu

മലയാള സിനിമയിലെ നാഴികകല്ലാണ് 1965 ല്‍ റിലീസ് ചെയ്ത ചെമ്മീൻ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്.
മധു, സത്യൻ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങി നിരവധി പ്രമുഖർ ഈ സിനിമയില്‍ അഭിനയിച്ചു.

60 വർഷങ്ങള്‍ക്ക് മുൻപ് റിലീസ് ചെയ്ത ചെമ്മീൻ നിർമിക്കാൻ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ? എട്ട് ലക്ഷം രൂപ ! അന്നത്തെ എട്ട് ലക്ഷത്തിനു ഇന്നത്തെ എട്ട് കോടിയുടെ വിലയുണ്ട്. ബാബു സേഠ് ആയിരുന്നു സിനിമയുടെ നിർമാതാവ്. ചെമ്മീനില്‍ അഭിനയിക്കാൻ അന്നത്തെ സൂപ്പർസ്റ്റാർ ആയിരുന്ന സത്യന് 12,000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് രാമു കാര്യാട്ട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യനേക്കാള്‍ കൂടുതല്‍ രംഗങ്ങളില്‍ അഭിനയിച്ച മധുവിന് അന്ന് ലഭിച്ച പ്രതിഫലം വെറും 2,000 രൂപയാണ്. ചെമ്മീനില്‍ അഭിനയിച്ചവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യൻ തന്നെയാണ്.

മധുവിന് ഇന്ന് ജന്മദിന മധുരം

മലയാള സിനിമയിലെ മഹാരഥൻമാരില്‍ ഒരാളായ നടൻ മധുവിന് ഇന്ന് ജന്മദിന മധുരം. 1933 സെപ്റ്റംബർ 23 ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. തന്റെ 93-ാം ജന്മദിനമാണ് മധു ഇന്ന് ആഘോഷിക്കുന്നത്. മമ്മൂട്ടിയേക്കാള്‍ 18 വയസ് കൂടുതലാണ് മധുവിന്. മലയാള സിനിമയുടെ കാരണവർ സ്ഥാനമാണ് മധുവിന് ഇപ്പോള്‍ ഉള്ളത്. കന്നിയിലെ വിശാഖമാണ് മധുവിന്റെ ജന്മനക്ഷത്രം. സിനിമയിലെത്തുമ്പോള്‍ മധുവിന്റെ യഥാർഥ പേര് ആർ.മാധവൻ നായർ എന്നായിരുന്നു. 1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് മധു സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്. 500 ലേറെ സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്. നടനു പുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി മധു തിളങ്ങി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam