Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡബ്യുസിസിയുടെ അള്‍ട്ടിമേറ്റ് ഫിലിം മേക്കര്‍,ഗീതു മോഹന്‍ദാസിന്റെ ചിത്രം പങ്കുവെച്ച്‌ നടന്‍ വിനായകന്‍

ഡബ്യുസിസിയുടെ അള്‍ട്ടിമേറ്റ് ഫിലിം മേക്കര്‍,ഗീതു മോഹന്‍ദാസിന്റെ ചിത്രം പങ്കുവെച്ച്‌ നടന്‍ വിനായകന്‍

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക് തിയേറ്ററുകളില്‍ റിലീസ് ആയതിന് പിന്നാലെ സംവിധായക ഗീതു മോഹന്‍ദാസിന്റെ ചിത്രം പങ്കുവെച്ച്‌ നടന്‍ വിനായകന്‍.
ഡബ്യുസിസിയില്‍ നിന്നുള്ള ദ അള്‍ട്ടിമേറ്റ് ഫിലിം മേക്കര്‍ എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗീതുമോഹന്‍ദാസിനെ വിശേഷിപ്പിക്കുന്നത്.

പോസ്റ്റില്‍ മറ്റൊന്നും തന്നെ വിനായകന്‍ പരാമര്‍ശിച്ചിട്ടില്ല. എങ്കിലും യഷിനെ നായകനായൊരുക്കിയ ടോക്‌സിക്കിന് സമ്മിശ്ര പ്രതികരണം ലഭിക്കുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്. കെജിഎഫ് എന്ന വമ്പന്‍ വിജയത്തിന് ശേഷം റിലീസ് ചെയ്ത യഷ് ചിത്രത്തിന് തിയേറ്ററുകളില്‍ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല. അടുത്തകാലത്തൊന്നും ഇത്ര മോശം സിനിമ കണ്ടിട്ടില്ലെന്നാണ് സിനിമ കണ്ട ശേഷം പല ആരാധകരും പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും മോശം അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

നേരത്തെ റിലീസിന് മുന്‍പായി സിനിമയുടേതായി ഇറങ്ങിയ ടീസറിനും ട്രെയ്ലറിനുമെല്ലാം മോശം പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടായത്. സ്ത്രീപക്ഷത്ത് നിന്ന് പ്രതികരിച്ചിരുന്ന ഗീതു മോഹന്‍ദാസ് സംവിധായകയായപ്പോള്‍ അതെല്ലാം മറന്നെന്നും സ്ത്രീകളെ വസ്തുക്കളാക്കി ചിത്രീകരിച്ചെന്നുമായിരുന്നു വിമര്‍ശനം. സിനിമയുടെ റിലീസിന് ശേഷവും ഈ വിമര്‍ശനമാണ് സിനിമയ്‌ക്കെതിരെ പ്രധാനമായും ഉയരുന്നത്. നേരത്തെ മമ്മൂട്ടി സിനിമയായ കസബയിലെ സ്ത്രീവിരുദ്ധമായ രംഗങ്ങള്‍ക്കെതിരെ ഗീതു മോഹന്‍ദാസ് രംഗത്ത് വന്നിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam