Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയില്‍ വിറച്ച്‌ മോദി സര്‍ക്കാര്‍

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയില്‍ വിറച്ച്‌ മോദി സര്‍ക്കാര്‍

Narendra Modi

രേന്ദ്ര മോദി സർക്കാരിനെ വിടാതെ കോക്രോച്ച്‌ ജനതാ പാർട്ടി. സ്വാതന്ത്ര്യ ദിനത്തില്‍ നാട്ടിലെ യുവാക്കളെ അഡ്രസ് ചെയ്യാൻ സിജെപി മോദിയെ ക്ഷണിച്ചു.
യുവാക്കളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച്‌ മോദി സംസാരിക്കണമെന്നാണ് ആവശ്യം.

ദീപ്‌കെയുടെ ചോദ്യം

' ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ യുവതയെ അഡ്രസ് ചെയ്യാൻ പ്രധാനമന്ത്രിയെ ഞങ്ങള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ജീവിതസാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട് ബിജെപി സർക്കാർ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാൻ മോദിയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു,' സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.



ഓണ്‍ലൈൻ അപേക്ഷ

വളരെ രസകരമായ രീതിയിലാണ് സിജെപി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ യുവാക്കളുടെ കാര്യത്തില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈൻ പെറ്റീഷൻ ഒപ്പിടുകയാണ്.

മോദിക്ക് തലവേദന

സിജെപിയും അഭിജിത് ദീപ്‌കെയും മോദി ഭരണകൂടത്തിനു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. യുവാക്കളെ അഭിസംബോധന ചെയ്യാൻ മോദി സർക്കാരിന് പേടിയാണെന്നാണ് സിജെപിയുടെ വിമർശനം. മോദി സർക്കാരിന് ആകട്ടെ ചോദ്യങ്ങള്‍ക്കൊന്നും നേരാവിധം ഉത്തരം നല്‍കാനും സാധിക്കുന്നില്ല. 'അച്ഛന്റെ മോള്‍ തന്നെ'; മോഹൻലാലിനെ പോലെ ബോക്‌സ്‌ഓഫീസിലും വിസ്മയയുടെ കൊലത്തൂക്ക്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam