Drishyam 3
Drishyam 3: മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ദൃശ്യം 3. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കളക്ഷൻ 200 കോടിയായി. മോഹൻലാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവെച്ചു.
' മൂന്ന് സിനിമകള്‍, മൂന്ന് അധ്യായങ്ങള്‍. തകർക്കാനാവാത്ത ബന്ധം. ജോർജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം നടക്കുന്നതിനു നന്ദി,' മോഹൻലാല്‍ കുറിച്ചു.
റിലീസിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും സിനിമയ്ക്കു ഡിമാൻഡ് കുറയാതെ നില്‍ക്കുന്നു. റിലീസ് ചെയ്തു ഏഴ് ദിവസത്തിലേക്കു എത്തിയപ്പോഴാണ് 200 കോടി നേട്ടം.

