Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എഡേയ്.. സ്വപ്നം കാണുന്നതിന് പരിധിയില്ലെ? വിജയ് പ്രധാനമന്ത്രിയാകണമെന്ന പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച്‌ ഡിഎംകെ

എഡേയ്.. സ്വപ്നം കാണുന്നതിന് പരിധിയില്ലെ? വിജയ് പ്രധാനമന്ത്രിയാകണമെന്ന പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച്‌ ഡിഎംകെ

Vijay Star Attraction

മിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്ന പ്രചാരണങ്ങളെ പരിഹസിച്ച്‌ ഡിഎംകെ.
ഡിഎംകെ നേതാവായ ആര്‍ എസ് ഭാരതിയാണ് ടിവികെയുടെ പുതിയ ക്യാമ്പയ്‌നെതിരെ രംഗത്ത് വന്നത്. സ്വപ്നം കാണുന്നതിനൊന്നും ഒരു പരിധിയും ഇല്ലെ എന്ന ചോദ്യമാണ് ആര്‍എസ് ഭാരതി ഉയര്‍ത്തിയത്.

നേരത്തെ ഇന്ത്യ ടുഡേ പുറത്തുവിട്ട സര്‍വേയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് 9 ശതമാനം പേര്‍ വിജയിയെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ടിവികെ ഉയര്‍ത്തികാട്ടാന്‍ തുടങ്ങിയത്. എന്നാല്‍ തമിഴക വെട്രി കഴകത്തിലെ ചില നേതാക്കളുടെ ഈ നീക്കത്തോട് തമിഴ്നാട് കോണ്‍ഗ്രസ് അതൃപ്തി പരസ്യമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിഎംകെയുടെ വിമര്‍ശനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam