Pope Leo
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയപ്പോള്‍ അത് വലിയൊരു വിടവാകുമെന്നാണ് ലോകം കരുതിയത്. ആഗോള കത്തോലിക്കാസഭയുടെ തലവനായിരിക്കെ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്താൻ പോപ്പ് ഫ്രാൻസിസിന് സാധിച്ചിരുന്നു.ലിയോയുടെ ആദ്യ ചാക്രിക ലേഖനത്തില്‍ അടിമത്തത്തെ ന്യായീകരിക്കേണ്ടി വന്നതില്‍ ചരിത്രപരമായ ക്ഷമാപണം ഉണ്ടായിരുന്നു. അടിമത്തത്തെ ന്യായീകരിക്കുന്നതിലും അതിനെ തുറന്നെതിർക്കാൻ വൈകിയതിലും കത്തോലിക്കാ സഭക്കുണ്ടായ പങ്കില്‍ ലോകത്തോടു മാപ്പ് ചോദിക്കാൻ മാർപാപ്പ മടിച്ചില്ല. 'സഭയുടെ ചരിത്രത്തിലെ മറക്കാനാവാത്ത മുറിവ്' എന്നാണ് ചാക്രികലേഖനത്തില്‍ പറയുന്നത്. ഈ വിഷയത്തില്‍ ഒരു മാർപാപ്പ ഇത്രയും രാഷ്ട്രീയബോധ്യത്തോടെയും നിരുപാധികവും മാപ്പപേക്ഷ നടത്തുന്നത് ആദ്യമായിട്ടായിരിക്കും. ഇപ്പോള്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെതിരെയും മാർപാപ്പ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എഐ യുഗത്തില്‍ മനുഷ്യർ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയത്. എഐ മനുഷ്യരാശിയെ ദുർബലപ്പെടുത്തുമെന്നാണ് ലിയോ മാർപാപ്പയും പറയുന്നത്.
'യന്ത്രങ്ങളുടെ പറുദീസ'യിലാണ് ആധുനിക ലോകം. സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. അതിനിടയില്‍ മനുഷ്യത്വം നഷ്ടപ്പെടുത്തരുതെന്ന് മാർപാപ്പ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുകയും അതില്‍ കടന്നുകയറുകയും ചെയ്യുന്ന യന്ത്രങ്ങളുടെ ഈ പറുദീസയ്ക്കിടയില്‍ മനുഷ്യത്വം നഷ്ടപ്പെടാതിരിക്കണമെങ്കില്‍, ധാർമ്മികമായി ശരിയായത് തിരിച്ചറിയാൻ കഴിയുന്ന തരത്തില്‍ ധാർമ്മിക വിവേചനബുദ്ധിയില്‍ ആളുകളെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

