Veena Vijayan
സിഎംആര്‍എല്‍- എക്‌സലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഈ മാസം 12ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണയ്ക്ക് നോട്ടീസയച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് ഇത് നീട്ടിനല്‍കിയിരുന്നു.
സിഎംആര്‍എല്‍- എക്‌സലോജിക് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് വീണയെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. വീണ മാനേജിങ് ഡയറക്ടറായ എക്‌സലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് 1.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി വാങ്ങിയെന്നുമാണ് ഇഡിയുടെ കേസ്. പ്രതിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.

