Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്‍ഡിഎഫ് ഇറങ്ങിയത് ഖജനാവ് പവര്‍ഫുള്‍ ആക്കി; സതീശന്റെ വാദങ്ങള്‍ പൊളിയുന്നു

എല്‍ഡിഎഫ് ഇറങ്ങിയത് ഖജനാവ് പവര്‍ഫുള്‍ ആക്കി; സതീശന്റെ വാദങ്ങള്‍ പൊളിയുന്നു

കേരളത്തിന്റെ ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണെന്ന് നുണ പറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശനു മറുപടിയുമായി വിവരാവകാശ രേഖ.
ട്രഷറിയില്‍ 5,429 കോടി രൂപ ബാക്കിയുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. എല്‍ഡിഎഫ് സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലാണ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ നില്‍ക്കാൻ സഹായിച്ചത്.

എല്‍ഡിഎഫ് അധികാരമൊഴിയുമ്പോള്‍ ഖജനാവ് കാലിയാക്കിയെന്ന കുപ്രചരണങ്ങളാണ് വി.ഡി.സതീശനും കോണ്‍ഗ്രസ് അനുകൂല സൈബർ അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയും കേരളത്തിന്റെ ഖജനാവ് കാലിയാണെന്ന പരാമർശം നടത്തിയിരുന്നു.

ഇതിന് പിന്നാലെ മുൻധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 4000 കോടിയോളം രൂപ ഖജനാവില്‍ നീക്കിയിരിപ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പറഞ്ഞ മുൻ ധനമന്ത്രി കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ 6000 കോടിയോളം രൂപ സർക്കാറിലേക്ക് ഇതുവരെ വന്ന ബില്ലുകളെല്ലാം കൊടുത്ത് തീർത്ത ശേഷം നീക്കിയിരിപ്പുണ്ടെന്ന് വ്യക്തമാക്കി. അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരാവകാശ രേഖ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam