Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്‍സിയുവിലേക്ക് സ്വാഗതം, ബെൻസില്‍ രാഘവ ലോറൻസിനൊപ്പം രവി മോഹനും

എല്‍സിയുവിലേക്ക് സ്വാഗതം, ബെൻസില്‍ രാഘവ ലോറൻസിനൊപ്പം രവി മോഹനും

ലോകേഷ് കനകരാജിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ ഒരുക്കുന്ന തമിഴ് ചിത്രമായ ബെന്‍സില്‍ രവി മോഹനും. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായാണ് ബെന്‍സ് ഒരുങ്ങുന്നത്.
രാഘവ ലോറന്‍സാണ് സിനിമയിലെ നായകന്‍. രവി മോഹനെ സ്വാഗതം ചെയ്തുകൊണ്ട് ലോകേഷ് കനകരാജാണ് പോസ്റ്റ് പങ്കുവെച്ചത്.

സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളിയാണ്. ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്.നേരത്തെ റെമോ, സുല്‍ത്താന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനാണ് സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍. സായ് അഭയങ്കറാണ് സംഗീതം നിര്‍വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam