Tovino Thomas
മലയാളി അരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. ഇരുവരുടെയും പരസ്പരമുള്ള ട്രോളുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നതും പതിവാണ്.ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെയാണ് തനിക്ക് ലഭിച്ചതെന്നും തന്നെ ആരെങ്കിലും വെടിവച്ചാല്‍ അവര്‍ മുമ്പിലേക്ക് ചാടി വീണ് രക്ഷപ്പെടുത്തുമെന്ന് ഉറപ്പാണെന്നും ടൊവിനോ പറഞ്ഞു. താനും ബേസിലുമൊക്കെ വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ്. തങ്ങള്‍ക്ക് എല്ലാം പരസ്പരം റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നും താരം പറയുന്നു.
''ഞാനും ബേസിലും അടുത്ത സുഹൃത്തുക്കളാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ് ഞങ്ങള്‍.. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് പരസ്പരം റിലേറ്റ് ചെയ്യാനാകും. എനിക്ക് വേണ്ടി അവന്‍ വെടിയുണ്ട വരെ ഏറ്റുവാങ്ങും. ഞാനും ഉറപ്പായും അങ്ങനെ ചെയ്യും. എന്റെ തമാശകളും അവന്റെ തമാശകളും ഞങ്ങള്‍ക്ക് പരസ്പരം മനസിലാകും. ഞങ്ങള്‍ക്കിടയിലൊരു നാടകീയ ചര്‍ച്ചകളുടേയും ആവശ്യമില്ല. സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കും. പൊതുവേദികളിലും കളിയാക്കും. അപൂര്‍വ്വമായിട്ടാണ് മനസ് തുറന്ന് സംസാരിക്കുക"- ടൊവിനോ പറഞ്ഞു

