രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാമെന്ന സൂചന നല്‍കി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട്.
എന്നാല്‍ മെയ് മാസത്തില്‍ പെട്രോള്‍,ഡീസല്‍ വില കൂടിയതോടെ ഭക്ഷ്യവസ്തുക്കള്‍,ഊര്‍ജം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ചെലവ് ഉയര്‍ത്തിയിട്ടുണ്ട്. മൊത്തവിപണിയിലെ ഇടപാടുകള്‍ക്ക് ദീര്‍ഘനാള്‍ ചെലവേറിയാല്‍ അതിന്റെ ഭാരം ചില്ലറവിപണിയില്‍ പ്രതിഫലിക്കും. ഇതിനൊപ്പം എല്‍നിനോ പ്രതിഭാസം മൂലം കാലവര്‍ഷം കുറയുന്ന സ്ഥിതി വരികയും രാജ്യാന്തര പ്രതിസന്ധി തുടരുകയും ചെയ്താല്‍ അത് ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.

