What is VAR
ഈ ലോകകപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമാണ് VAR, വീഡിയോ അസിസ്റ്റന്റ് റഫറി. കളിയിലെ എല്ലാ നീക്കങ്ങളിലും VAR ഇടപെടുമോ?കളി പൂർണമായി ചെക്ക് ചെയ്യുമ്പോഴും VAR നു ഇടപെടാൻ ചില പരിമിതികളുണ്ട്. അല്ലെങ്കില്‍ വളരെ ഗൗരവമുള്ള സമയങ്ങളില്‍ മാത്രമായിരിക്കും ഈ ഇടപെടല്‍. അത് ഏതൊക്കെയാണെന്ന് നോക്കാം:
ഗോള്‍
പെനാല്‍റ്റി
റെഡ് കാർഡ്
മിസ്റ്റേക്കണ്‍ ഐഡന്റിറ്റി
ബോക്‌സിനകത്ത് നടക്കുന്ന ഇൻസിഡന്റ്‌സും ഗോളിലോ പെനാല്‍റ്റിയിലോ റെഡ് കാർഡിലോ കലാശിക്കുന്ന ഇൻസിഡന്റ്‌സും മാത്രം റിവ്യൂ ചെയ്യാനേ VAR ടീമിന് അധികാരം ഉള്ളൂ. നേരത്തേ ഗോളും ഡയറക്റ്റ് റെഡ് കാർഡും പെനാല്‍റ്റിയും മാത്രം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് സെക്കന്റ് യെല്ലോയും കോർണർ കിക്ക്‌സും കൂടി ഉള്‍പ്പെടുത്തി.
മൂന്ന് പേരടങ്ങിയ പ്രസ്തുത VAR ടീം ഒരു മൂവ് നടന്ന് കൊണ്ടിരിക്കേ ഇടപെടല്‍ നടത്തുന്നില്ല. മറിച്ച് ഫൗളോ ഇഞ്ചുറിയോ ത്രോഇന്നോ കോർണറോ സേവോ ഗോള്‍ കിക്കോ ഒക്കെ കാരണം കളി താല്‍ക്കാലികമായി നിർത്തേണ്ടിവരുമ്പോള്‍ റെഫറിക്ക് പ്ലേ റീസ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് VAR ചെക്ക് പൂർത്തിയാക്കാൻ സമയം അനുവദിക്കാം. ഒരിക്കല്‍ പ്ലേ വീണ്ടും റീസ്റ്റാർട്ട് ആയിക്കഴിഞ്ഞാല്‍ അതിന് മുൻപുള്ള ഏതെങ്കിലും സംഭവം റിവ്യൂ ചെയ്യാൻ സാധിക്കുകയുമില്ല.
മേല്‍പ്പറഞ്ഞ നാല് കാറ്റഗറിയില്‍ പെടുന്ന ഏതെങ്കിലും ഇൻസിഡന്റില്‍ റെഫറിയുടെ ഓണ്‍ഫീല്‍ഡ് ജഡ്ജ്‌മെന്റില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ VAR റെഫറിയുടെ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ പോകൂ.
എന്തെങ്കിലും സംശയം ഉള്ള 50:50 സാഹചര്യമാണെങ്കില്‍ മാത്രം VAR മെയിൻ റെഫറിക്ക് തിരിച്ച് റെഫർ ചെയ്യും. മെയിൻ റെഫറി സൈഡ്‌ലൈനിന്റെ മദ്ധ്യഭാഗത്തുള്ള സ്‌ക്രീൻ വരെ ചെന്ന് തന്റെ തീരുമാനം മാറ്റേണ്ടതുണ്ടോ എന്ന് ലഭ്യമായ എല്ലാ ആംഗിളില്‍ നിന്നുമുള്ള വിഷ്വല്‍സ് കണ്ട് തീരുമാനം എടുക്കും.
ഇങ്ങനെ റെഫറി നേരിട്ട് തീരുമാനം എടുക്കേണ്ട സാഹചര്യങ്ങള്‍ എല്ലായ്‌പ്പോഴും കുറവായിരിക്കും. ഒരു ലോകകപ്പില്‍ മൊത്തം നോക്കിയാലും വിരലില്‍ എണ്ണാവുന്ന അത്രയേ വരൂ.
വളരെ സിംപിള്‍ ആയി പറഞ്ഞാല്‍ ഒരു കളി പൂർണമായും VAR നിരീക്ഷണത്തില്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍ വളരെ ഗൗരവമുള്ള സാഹചര്യങ്ങളില്‍ മാത്രമാണ് VAR ഇടപെടല്‍ കളിയില്‍ ഉണ്ടാകുക.

