Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇന്നാ, അടിച്ചോ'; നാണക്കേടിന്റെ റെക്കോര്‍ഡുമായി അര്‍ഷ്ദീപ് സിങ്

'ഇന്നാ, അടിച്ചോ'; നാണക്കേടിന്റെ റെക്കോര്‍ഡുമായി അര്‍ഷ്ദീപ് സിങ്

Arshdeep Singh

ഇന്ത്യക്കായി ട്വന്റി 20 ഫോർമാറ്റില്‍ അർഷ്ദീപ് സിങ്ങിന് നാണക്കേടിന്റെ റെക്കോർഡ്. രാജ്യാന്തര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സില്‍ കൂടുതല്‍ വഴങ്ങിയ താരമാണ് അർഷ്ദീപ്.

ടി20 യില്‍ ഏഴ് തവണയാണ് അർഷ്ദീപ് സിങ് 50 കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്. 95 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നാണക്കേടിന്റെ റെക്കോർഡ്. 79 ഇന്നിങ്‌സുകളില്‍ നിന്ന് നാല് തവണ 50 ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത യുസ്വേന്ദ്ര ചഹലാണ് ഈ നാണക്കേടിന്റെ റെക്കോർഡില്‍ രണ്ടാം സ്ഥാനത്ത്.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ നാല് ഓവറില്‍ 52 റണ്‍സാണ് അർഷ്ദീപ് വഴങ്ങിയത്. രണ്ടാം ട്വന്റി 20യില്‍ നാല് ഓവറില്‍ അർഷ്ദീപ് വഴങ്ങിയത് 45 റണ്‍സാണ്. മൂന്നാം ടി20 യില്‍ 44 റണ്‍സും ! Also Read : ഒടുവില്‍ കോണ്‍ഗ്രസിന് ബോധോദയം; സിജെപിയെ തള്ളില്ല, രാഹുലിന്റെ ചായ സത്കാരത്തില്‍ ദീപ്‌കെയ്ക്ക് ക്ഷണം !

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam