Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജാഗ്രത; അടുത്ത മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്കു സാധ്യത

ജാഗ്രത; അടുത്ത മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്കു സാധ്യത

Kerala Weather Updates

ടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം ശ്രീലങ്കയിലും കന്യാകുമാരി കടലിലും എത്തി. കേരളത്തില്‍ മേയ് 26 ഓടെ കാലവർഷം എത്താൻ സാധ്യതയെന്നാണ് റിപ്പോർട്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam