Dailyhunt
കണ്ണട ധരിയ്ക്കുന്നവരാണോ ? എങ്കില്‍ ഈ പിഴവ് കാഴ്ചശക്തിയെ തന്നെ ബാധിച്ചേയ്ക്കാം !

കണ്ണട ധരിയ്ക്കുന്നവരാണോ ? എങ്കില്‍ ഈ പിഴവ് കാഴ്ചശക്തിയെ തന്നെ ബാധിച്ചേയ്ക്കാം !

കഴ്ചക്കുറവിനോ, തലവേദനക്കോയെല്ലാം കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കൂടുതലാണ്. കണ്ണടകള്‍ ഭംഗിക്കായി ധരിക്കുന്നവരുമുണ്ട്, എന്നാല്‍ കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെ എങ്കില്‍ ആ ഒറ്റ കാരണത്താല്‍ തന്നെ നമ്മുടെ കാഴ്ചയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് വാസ്തവം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടം


കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നു പറയുമ്ബോള്‍ തമശയായി എടുക്കേണ്ടതില്ല. കണ്ണടകള്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെന്‍സിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെന്‍സിന്‍ മുകളിലൂടെ നോക്കുക എന്നത്. ഇത് അപകടകരമാണ് എന്ന് തിരിച്ചറിയണം.

കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തില്‍ തന്നെ ഇത് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശ പ്രവാഹത്തിന്റെ അളവില്‍ കുറവ് സംഭവിച്ചേക്കം.


കാഴ്ച സംബന്ധമായ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നമ്മെ കൊണ്ടു ചെന്നെത്തിക്കും.
മറ്റൊന്ന് കണ്ണടയുടെ സന്തുലനാവസ്ഥയാണ്. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളില്‍ മാറ്റം വരുത്തിയേക്കാം. ഇത്തരത്തിലുള്ള കണ്ണട ധരിയ്ക്കുന്നത്. കണ്ണുകള്‍ കൂടുതല്‍ സ്ട്രെയിന്‍ ചെയ്യുന്നതിന് കാരണമാകും.
അതിനാല്‍ ഇടക്ക് ഒപ്ടിക്കല്‍ ഷോറൂമുകളില്‍ പോയി കണ്ണടയുടെ ആങ്കിള്‍ ക്രമീകരിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ ഫെയിമുകള്‍ മാറ്റുകയും ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam