Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം: വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം: വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തിരുവള്ളൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിന്‍ ഭാസ്‌കറാണ് അറസ്റ്റിലായത്.

ജിതിനെ ഇന്ന് ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജിതിന്‍ ഭാസ്‌കറിനെ അന്വേഷണ സംഘം രണ്ടുതവണ ചോദ്യം ചെയ്തു. വടകര സ്‌ക്വാഡ് എന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ ആദ്യം സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത് ജിതിന്‍ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപീകരിച്ച വാട്ട്സ്‌ആപ്പ് ഗ്രൂപ്പാണിത്. വടകര ബ്ലോക്ക് ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെയും വടകര മണ്ഡലം സിപിഎമ്മിന്റെയും നേതാക്കള്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ജിതിന്‍ ഭാസ്‌കര്‍ തന്നെയാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതെന്നാണ് പ്രാഥമിക വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam