Kerala Election 2026
Kerala Assembly Election 2026 Live Updates: സംസ്ഥാനത്ത് പോളിങ് തുടങ്ങി. രാവിലെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ് പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍.തുടർച്ചയായി രണ്ട് ടേമുകള്‍ പൂർത്തിയാക്കിയ എല്‍ഡിഎഫ് ഹാട്രിക് നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് യുഡിഎഫ് പ്രതീക്ഷ. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് കേരളം വിധിയെഴുതുന്നത്.
883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍.
പ്രീ പോള്‍ സർവേകളെല്ലാം എല്‍ഡിഎഫിനു തുടർച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ന്യൂസ് മലയാളം, റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, സിഎൻഎൻ - ന്യൂസ് 18 എന്നിവരുടെ പ്രീ പോള്‍ സർവേകളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ.

