എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ്. അഘോരം നിര്‍മ്മിച്ച്, നവാഗതനായ സുബാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ ചിത്രം 2026-ലെ കോളിവുഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു.
വെറും 18 കോടി രൂപയില്‍ നിര്‍മിച്ച സിനിമ 68 കോടിയിലേറെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. അര്‍ജുനൊപ്പം അഭിരാമി, പ്രീതി മുകുന്ദന്‍, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റ്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും പാട്ടുകളും തിയേറ്ററുകളില്‍ വലിയ കൈയടി നേടിയിരുന്നു.രാഹുല്‍ സദാശിവൻ ചിത്രത്തില്‍ ഒടിയനായി പൃഥ്വിരാജ്, ധർമ പ്രൊഡക്ഷൻസില്‍ ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നു

