Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖേല്‍ക്കറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; ന്യായീകരിച്ച്‌ മുഖ്യമന്ത്രി

ഖേല്‍ക്കറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; ന്യായീകരിച്ച്‌ മുഖ്യമന്ത്രി

ത്തൻ യു ഖേല്‍ക്കറിനെ തന്റെ സെക്രട്ടറിയായി നിയമിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഖേല്‍ക്കറുടെ നിയമനം സ്വാഭാവിക നിയമനം മാത്രമാണെന്നും അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഖേല്‍ക്കറുടെ ചുമതല അവസാനിച്ചു. അതിനുശേഷം സ്വാഭാവികമായി നടത്തിയ നിയമനമാണ്. പശ്ചിമ ബംഗാളിലേതിനു സമാനമായ നിയമനം അല്ല കേരളത്തില്‍ നടന്നിരിക്കുന്നത്. ഖേല്‍ക്കറെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത് പിണറായി വിജയനാണ്. യുഡിഎഫിനു 102 സീറ്റ് കിട്ടാൻ വേണ്ടി പിണറായി വിജയൻ ഖേല്‍ക്കറെ നിയമിച്ചു എന്നാണോ പറഞ്ഞുവരുന്നതെന്നും സതീശൻ പരിഹാസ രൂപേണ ചോദിച്ചു.

പശ്ചിമ ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു. ഇതേ കുറിച്ച്‌ ചോദിച്ചപ്പോള്‍ ബംഗാളിലെ സ്ഥിതിയല്ല കേരളത്തില്‍ എന്നായിരുന്നു സതീശന്റെ മറുപടി. പശ്ചിമ ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഖേല്‍ക്കറിനെതിരെ അത്തരം ആരോപണങ്ങള്‍ ഇല്ലെന്ന് സതീശൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam