ന്യൂസിലന്‍ഡ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം കഴിഞ്ഞ് വെറും 3 ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത്, കോലി എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുന്നില്ല. എന്നാല്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്‍പ് വിശ്രമവും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് പര്യടനത്തിലെ അവസാന 2 ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജു സാംസണ്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നത്.
ജിയോസ്റ്റാറിനോട് സംസാരിക്കവെ ഗംഭീര്‍ പറഞ്ഞത് ഇങ്ങനെ. പലപ്പോഴും ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ബാറ്റര്‍മാര്‍ക്ക് വിശ്രമം നല്‍കേണ്ടതായി വരും. ടി20യില്‍ നിന്ന് ഏകദിനത്തിലേക്ക് മാറുക എളുപ്പമാണ്. എന്നാല്‍ ടെസ്റ്റ് അങ്ങനെയല്ല. ഗംഭീര്‍ പറഞ്ഞു. ഇതോടെയാണ് സഞ്ജു സാംസണിന് ഏകദിന ടീമിലേക്കുള്ള സാധ്യതകളും തുറന്നിരിക്കുന്നത്. പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കുമെല്ലാം എല്ലാം എല്ലാ ഫോര്‍മാറ്റിലും തിളങ്ങുന്നവര്‍ പ്രധാനമാണ്. എന്നാല്‍ വരും കാലങ്ങളില്‍ അങ്ങനെയുള്ള താരങ്ങള്‍ കുറവാകുമെന്നും ഗംഭീര്‍ പറഞ്ഞു.
ലോകക്രിക്കറ്റില്‍ എപ്പോഴും ടെസ്റ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ക്കാണ് കൂറ്റുതല്‍ മൂല്യമെന്നും റെഡ് ബോള്‍ ഫോര്‍മാറ്റിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ശക്തമായ ടെസ്റ്റ് ക്രിക്കറ്റുള്ള രാജ്യത്തെ മികച്ച ക്രിക്കറ്റ് സംസ്‌കാരമുണ്ടാകു എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.
ഒക്ടോബര്‍ 22 മുതലാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം. നവംബര്‍ 15ന് അഞ്ചാം ഏകദിനത്തിന് ശേഷം 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അവസാന ഏകദിന മത്സരങ്ങളില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാല്‍ ശ്രേയസ് അയ്യരാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. സഞ്ജുവിനും അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജുവോ ഇഷാനോ ആകും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക.

