Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലൈംഗിക കുറ്റകൃത്യങ്ങളില്‍ കേസ് ഉടൻ രജിസ്റ്റര്‍ ചെയ്യണം, പോലീസിനോട് വിജയ്

ലൈംഗിക കുറ്റകൃത്യങ്ങളില്‍ കേസ് ഉടൻ രജിസ്റ്റര്‍ ചെയ്യണം, പോലീസിനോട് വിജയ്

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉടന്‍ കേസെടുക്കാനും അന്വേഷണം വേഗത്തില്‍ നടപ്പിലാക്കി ശിക്ഷ ഉറപ്പാക്കാനും പോലീസിന് നിര്‍ദേശം നല്‍കി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്.
കോയമ്പത്തൂരില്‍ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ വേണമെന്നും മറ്റുള്ളവര്‍ക്ക് പാഠമാകുന്ന തരത്തില്‍ കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ടിവികെ ഭരണത്തിന്റെ കീഴില്‍ ക്രമസമാധാനം തകര്‍ന്നെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണ വേഗത്തിലാക്കാനും മുന്‍കരുതല്‍ നടപടികളും ബോധവത്കരണവും ഉറപ്പാക്കാനും അറ്റോര്‍ണി ജനറലിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൊയമ്പത്തൂരിലെ സംഭവത്തില്‍ 2 പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലുടനീളം സംഭവത്തിന്റെ പേരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam