Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാധ്യമപ്രവര്‍ത്തകരല്ലാത്ത പുരുഷന്മാരെല്ലാം ഇറങ്ങണം, കെഎസ്‌ആര്‍ടിസി ബസില്‍ ആക്രോശിച്ച്‌ ഫാത്തിമ തഹ്ലിയ (വീഡിയോ)

മാധ്യമപ്രവര്‍ത്തകരല്ലാത്ത പുരുഷന്മാരെല്ലാം ഇറങ്ങണം, കെഎസ്‌ആര്‍ടിസി ബസില്‍ ആക്രോശിച്ച്‌ ഫാത്തിമ തഹ്ലിയ (വീഡിയോ)

കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് പുരുഷന്മാരെ ഇറക്കിവിട്ട സംഭവത്തില്‍ മുസ്ലീം ലീഗ് എംഎല്‍എ ഫാത്തിമ തഹ്ലിയക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.
യുഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര ഏര്‍പ്പെടുത്തികൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനവേളയിലാണ് വിവാദസംഭവമുണ്ടായത്.

ബസില്‍ നിന്ന് വീഡിയോഗ്രാഫേഴ്‌സും മാധ്യമപ്രവര്‍ത്തകരും അല്ലാത്ത എല്ലാ ആണുങ്ങളും ബസില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫാത്തിമ തെഹ്ലിയ ആക്രോശിച്ചത്. ജോലിയാവശ്യങ്ങള്‍ക്കടക്കം ബസില്‍ പോകാനായി നിന്ന പുരുഷന്മാരെ ഫാത്തിമ തഹ്ലിയ ബസില്‍ നിന്ന് നിര്‍ബന്ധിച്ച്‌ ഇറക്കിവിടുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കെഎസ്‌ആര്‍ടിസി ബസുകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന പ്രിയദര്‍ശിനി പദ്ധതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായാണ് ബസില്‍ കയറിയ പുരുഷന്മാരെ ലീഗ് എംഎല്‍എ ബസില്‍ നിന്നും ഇറക്കിവിട്ടത്. പൊതുഗതാഗത സംവിധാനം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ എന്നിരിക്കെ എംഎല്‍എ ലിംഗപരമായ വിവേചനം നടത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന പ്രധാന വിമര്‍ശനം.VD Satheesan: 'സതീശൻ സർക്കാർ വീട്ടമ്മമാരെ ചതിച്ചോ'; ആയിരം രൂപ നിലച്ചു, 'പ്രിയദർശിനി'യിലും വിവാദം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam