Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമ്മൂട്ടിക്ക് ആദ്യ നൂറ് കോടി ഉറപ്പിക്കാം; 'ഓം' 60 കോടി പിന്നിട്ടു

മമ്മൂട്ടിക്ക് ആദ്യ നൂറ് കോടി ഉറപ്പിക്കാം; 'ഓം' 60 കോടി പിന്നിട്ടു

Dhanush and Mammootty

Dhanush and Mammootty


മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാകാൻ 'ഓംഃ - ചാപ്റ്റർ 1'.
ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷൻ 60 കോടി കടന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് ഈ നേട്ടം.

രണ്ടാം ദിനമായ ഇന്നലെ (ശനി) 15.40 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. മൂന്ന് ഭാഷകളിലായി 6,488 ഷോകള്‍ കളിച്ചു. റിലീസ് ദിനത്തില്‍ 18.10 കോടിയായിരുന്നു ഇന്ത്യ നെറ്റ് കളക്ഷൻ. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 33.50 കോടിയും ഇന്ത്യ ഗ്രോസ് 38.90 കോടിയുമായി.

വേള്‍ഡ് വൈഡായി ചിത്രം രണ്ട് ദിവസം കൊണ്ട് 60.90 കോടിയാണ് നേടിയിരിക്കുന്നത്. ഇന്നലെ തമിഴില്‍ നിന്ന് മാത്രമായി 11.40 കോടി 'ഓം' കരസ്ഥമാക്കി.

അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സായ് അഭയങ്കാറിന്റെ സംഗീതമാണ് മറ്റൊരു പോസിറ്റീവ് ഫാക്ടർ. ധനുഷിനൊപ്പം വളരെ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിയുടേത്. കൂറ്റൻ ലീഡുമായി ഇന്ത്യ, കളി വരുതിയില്‍; പന്തിന് സെഞ്ചുറി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam