Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുന്നു; ഒപ്പം ജോജുവും സുരാജും

മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുന്നു; ഒപ്പം ജോജുവും സുരാജും

Nitish Sahadev and Mammootty

രാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ജൂണില്‍ ആരംഭിക്കും.
ഷൂട്ടിങ് ആരംഭിക്കാൻ പോകുന്ന വിവരം സംവിധായകൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

വൻ താരനിരയാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, അല്‍ഫോണ്‍സ് പുത്രൻ എന്നിവർ ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മാസ് എന്റർടെയ്നർ ഴോണറിലാണ് ചിത്രം ഒരുക്കുക. 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന മലയാള ചിത്രമാണിത്. ഡാർക്ക് ഹ്യൂമറിന് പ്രാധാന്യമുണ്ടായിരിക്കും. സിനിമയ്ക്കായി ഒരു 'ഫിക്ഷണല്‍ ലോകം' (സങ്കല്‍പ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്നിവേശ് രഞ്ജിത്താണ് പ്രൊജക്‌ട് ഡിസൈനർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam