എതിര്‍ടീമിലെ ബൗളര്‍മാരുടെ ബൗളിംഗ് രീതിയും പാറ്റേണുമെല്ലാം വിലയിരുത്തി കൃത്യമായ പദ്ധതി രൂപപ്പെടുത്തിയിരുന്നുവെന്നാണ് ജയ്‌സ്വാള്‍ വ്യക്തമാക്കിയത്. നിശ്ചിത ബൗളര്‍മാരെ ലക്ഷ്യമിടാനും തെറ്റായ ലൈനും ലെങ്തും പരമാവധി ഉപയോഗപ്പെടുത്താനും ശ്രമിച്ചു. പവര്‍പ്ലേയില്‍ 3 ഓവറുകളാണുണ്ടായത്. ദീപക് ചാഹറിനെ ലക്ഷ്യം വെയ്ക്കാമെന്ന് കരുതി. വൈഭവ് ബുമ്രയെ ലക്ഷ്യം വെയ്ക്കും. ഞാന്‍ മറ്റേതെങ്കൊലും ബൗളറെ. അങ്ങനെയാണ് മനസ്സില്‍ ചിന്തിച്ചത് ജയ്‌സ്വാള്‍ പറഞ്ഞു.
അതേസമയം വ്യത്യസ്തമായ ഫോര്‍മാറ്റുകളില്‍ കളിക്കുന്നത് എളുപ്പമല്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഓരോ തവണയും എന്റെ മികച്ചതിനായി ശ്രമിക്കാറുണ്ട്. പുതിയ ഷോട്ടുകള്‍ക്കായി ശ്രമിക്കാറുണ്ട്. സാഹചര്യം മനസിലാക്കി ടീമിന് ആവശ്യമുള്ളത് നല്‍കാനാണ് ശ്രമിക്കുന്നത്. വൈഭവിനൊപ്പം കളിക്കുന്നത് എന്നെ മോട്ടിവേറ്റ് ചെയ്യുന്ന ഒന്നാണ്. അവനെ പോസിറ്റീവാക്കി നിര്‍ത്താനും ശ്രമിക്കാറുണ്ട്. അവന്‍ മികച്ച താരമാണ്. കാര്യങ്ങള്‍ ചെയ്യുന്നതിന് അവന് അവന്റേതായ രീതിയുണ്ട്. ജയ്‌സ്വാള്‍ പറഞ്ഞു.

