Dailyhunt
മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമല്ല ടോവിനോ ചിത്രവും വിജയമായി, 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടോട്ടല്‍ ബിസിനസ് പുറത്ത്

മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമല്ല ടോവിനോ ചിത്രവും വിജയമായി, 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടോട്ടല്‍ ബിസിനസ് പുറത്ത്

Anweshippin Kandethum On Netflix

ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' തിയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിച്ചു.
ആദ്യവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ ടോട്ടല്‍ ബിസിനസ് പുറത്ത്.

ഇതിനകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.മാര്‍ച്ച്‌ 8ന് നെറ്റ്ഫ്‌ലിക്‌സിലെത്തും.വന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ഉണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam