Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഹൻലാലും മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

മോഹൻലാലും മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ശ്രദ്ധേയനായ സംവിധായകൻ ചിദംബരം ചെയ്യാൻ പോകുന്ന പുതിയ സിനിമയില്‍ സൂപ്പർതാരം മോഹൻലാല്‍ നായകനാകുമെന്ന് റിപ്പോർട്ട്.
ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കാർഡ് ആണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കുന്നത്.

' ബാലൻ പൂർത്തിയായി. അടുത്ത ചിത്രത്തിലേക്ക്' എന്ന ക്യാപ്ഷനോടെ മോഹൻലാല്‍ ചിദംബരം സിനിമ വരുന്ന എന്ന കാർഡ് സതീഷ് പൊതുവാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈജു ഖാലിദ് ആണ് ക്യാമറയെന്ന് ഈ പോസ്റ്ററില്‍ പറയുന്നു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അതേസമയം മോഹൻലാലോ ചിദംബരമോ ഈ പ്രൊജക്ടിനെ കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തില്‍ ആണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam