VD Satheesan
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ഭയന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഒളിച്ചോട്ടം. തന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിർദേശം നല്‍കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ വക നിർദേശം.കൊച്ചി ഗോകുലം പാർക്കിലെ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന നിർദേശം നല്‍കിയത്. ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് പറയാൻ പൊലീസിന് മുഖ്യമന്ത്രി തന്നെയാണ് നിർദേശം നല്‍കിയത്.
'നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ ഇവിടെ നിന്ന് മാറിനില്‍ക്കണം,' എന്നാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പീറ്റർ കെ.ജെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളെ എന്തിനാണ് വിലക്കുന്നതെന്ന് മാധ്യമപ്രവർത്തകർ പൊലീസിനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.

