Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂത്രത്തിന്റെ നിറത്തിലുണ്ട് കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍; നിസാരമായി കാണരുത്

മൂത്രത്തിന്റെ നിറത്തിലുണ്ട് കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍; നിസാരമായി കാണരുത്

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. സാധാരണ നിലയിലുള്ള പ്രവർത്തനം താറുമാറായാല്‍ ഗുരുതരമായ അസുഖങ്ങള്‍ വരെ നിങ്ങള്‍ക്ക് വന്നേക്കാം.
കരളിന്റെ പ്രവർത്തനം കൃത്യമല്ലെങ്കില്‍ അത് നിങ്ങളുടെ ശരീരം തന്നെ പലവിധ ലക്ഷണങ്ങളിലൂടെ കാണിച്ചുതരും. ഇത്തരം ലക്ഷണങ്ങള്‍ തുടർച്ചയായി കാണിക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടാൻ മറക്കരുത്.

തുടർച്ചയായി ക്ഷീണം തോന്നുക. ശാരീരികമായി തളർച്ച

അടിവയറ്റില്‍ ശക്തമായ വേദന. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്

കരളിന്റെ പ്രവർത്തനം താളം തെറ്റുമ്പോള്‍ ത്വക്കില്‍ ഇളം മഞ്ഞ നിറവും കണ്ണുകളില്‍ അമിതമായ വെള്ള നിറവും കാണപ്പെടും

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാൻ കരള്‍ പരാജയപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടാകുന്നു

കാലുകളില്‍ അസാധാരണമായി നീര് കാണപ്പെടുക

കണ്‍ഫ്യൂഷൻ, ഓർമക്കുറവ് എന്നിവയും കരള്‍ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്

മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം, അസഹ്യമായ ഗന്ധം

ഭക്ഷണം കഴിക്കാൻ താല്‍പര്യക്കുറവ്, തലകറക്കം, ഛർദി

ചിലരില്‍ മലത്തിന്റെ നിറത്തില്‍ വ്യത്യാസം കാണപ്പെടുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam