നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാ സോഡ. കുലുക്കി സർബത്തും നാരങ്ങാസോഡയുമെല്ലാം മാർക്കറ്റില്‍ വലിയ ഡിമാൻഡ് ഉള്ള പാനീയങ്ങളാണ്.
കാർബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
സോഡ ചേർക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേർത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേർക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

