ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് ബോക്‌സോഫീസ് വിജയം സമ്മാനിച്ച സിനിമയായിരുന്നു ജീത്തു ജോസഫ് സിനിമയായ നേര്.
ചിത്രത്തില്‍ ഒട്ടും ഹീറോയിക് അല്ലാത്ത നായക കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന് പുറമെ അനശ്വര രാജന്‍ മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചത്. നടിയെന്ന നിലയില്‍ അനശ്വരയുടെ കരിയറിലെ തന്നെ മികച്ച സിനിമയായിരുന്നു നേര്. ശാന്തി മായാദേവിയും ജീത്തുജോസഫും ചേര്‍ന്നായിരുന്നു സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചത്.
അതേസമയം മലൈക്കോട്ടെ വാലിബനാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

