Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെയ്മറും എത്തുമോ?, എംഎസ്‌എൻ സഖ്യം വീണ്ടും ഒന്നിക്കാൻ സാധ്യത തെളിയുന്നു..

നെയ്മറും എത്തുമോ?, എംഎസ്‌എൻ സഖ്യം വീണ്ടും ഒന്നിക്കാൻ സാധ്യത തെളിയുന്നു..

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സഖ്യമായിരുന്നു ബാഴ്‌സലോണയിലെ മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യം.
എംഎസ്‌എന്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ സംഘം ലോകഫുട്‌ബോളിനെ ഒരു ഘട്ടത്തില്‍ അടക്കിഭരിച്ച കൂട്ടമായിരുന്നു.ബാഴ്‌സലോണയില്‍ നിന്ന് നെയ്മറും പിന്നാലെ സുവാരസും മെസ്സിയുമെല്ലാം വേര്‍പിരിഞ്ഞെങ്കിലും 10 വര്‍ഷങ്ങള്‍ക്ക് ശേഷം എംഎസ്‌എന്‍ സഖ്യം വീണ്ടും ഒന്നിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിയുന്നത്.

ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച നെയ്മര്‍ നിലവില്‍ ക്ലബ് ഫുട്‌ബോളില്‍ സാന്റോസിലാണ് കളിക്കുന്നത്. സാന്റോസിലെ കരാര്‍ അവസാനിക്കാരായ സാഹചര്യത്തില്‍ നെയ്മര്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് പോകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്റര്‍മയാമിയില്‍ സുവാരസും മെസ്സിയും ഒന്നിച്ചാണ് കളിക്കുന്നത്. നെയ്മര്‍ കൂടിയെത്തിയാല്‍ വീണ്ടും എംഎസ്‌എന്‍ സഖ്യം ഒന്നിച്ച്‌ പന്ത് തട്ടുന്നത് കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് ലഭിക്കും.

34കാരനായ നെയ്മറിന് ഈ വര്‍ഷം ഡിസംബര്‍ വരെയാണ് സാന്റോസുമായി കരാറുള്ളത്. താരം കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നിലവില്‍ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് താരം ഇന്റര്‍മയാമിയിലേക്കെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam